Thu, 31 July 2025
ad

ADVERTISEMENT

Filter By Tag : Human Trafficking Case

മ​നു​ഷ്യ​ക്ക​ട​ത്ത് നി​ല​നി​ൽ​ക്കി​ല്ല; തൃ​ശൂ​ർ റെ​യി​ൽ​വേ പോ​ലീ​സെ​ടു​ത്ത കേ​സി​ല്‍ ര​ണ്ട് ക​ന്യാ​സ്ത്രീ​ക​ളെ കു​റ്റ​വി​മു​ക്ത​രാ​ക്കി

തൃ​ശൂ​ര്‍:​മ​നു​ഷ്യ​ക്ക​ട​ത്ത് ആ​രോ​പി​ച്ച് തൃ​ശൂ​ർ റെ​യി​ൽ​വേ പോ​ലീ​സ് എ​ടു​ത്ത കേ​സി​ല്‍ ര​ണ്ട് ക​ന്യാ​സ്ത്രീ​ക​ളെ കു​റ്റ​വി​മു​ക്ത​രാ​ക്കി. തൃ​ശൂ​ർ ഒ​ന്നാം ക്ലാ​സ് അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യു​ടേ​താ​ണ് ന​ട​പ​ടി.

പ്ര​തി​പ​ട്ടി​ക​യി​ലു​ള്ള ര​ണ്ടു ക​ന്യാ​സ്ത്രീ​ക​ൾ​ക്കെ​തി​രേ മ​നു​ഷ്യ​ക്ക​ട​ത്ത് നി​ല​നി​ൽ​ക്കി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കോ​ട​തി ഉ​ത്ത​ര​വ്. 2022 ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ആ​ല​പ്പി ധ​ൻ​ബാ​ദ് എ​ക്സ്പ്ര​സി​ൽ ജാ​ർ​ഖ​ണ്ഡി​ൽ നി​ന്ന് എ​ത്തി​ച്ച മൂ​ന്ന് പെ​ൺ​കു​ട്ടി​ക​ളെ ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​ർ റെ​യി​ൽ​വേ പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. തൃ​ശൂ​രി​ലെ ക​ന്യാ​സ്ത്രീ മ​ഠ​ത്തി​ലേ​ക്ക് സ​ഹാ​യി​ക​ളാ​യി എ​ത്തി​ച്ച​താ​യി​രു​ന്നു ഇ​വ​രെ.

റെ​യി​ൽ​വേ പോ​ലീ​സ് മ​നു​ഷ്യ​ക്ക​ട​ത്ത് ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് കേ​സ് കോ​ട​തി​ക്ക് കൈ​മാ​റി​യ​ത്. എ​ന്നാ​ൽ ഇ​ത് നി​ൽ​നി​ൽ​ക്കി​ല്ലെ​ന്ന നി​രീ​ക്ഷ​ണ​ത്തോ​ടെ ക​ന്യാ​സ്ത്രീ​ക​ളെ കോ​ട​തി കു​റ്റ​വി​മു​ക്ത​രാ​ക്കു​ക​യാ​യി​രു​ന്നു.

Up